തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പ്രത്യേക പൊതു അവധി പ്രഖ്യാപിച്ച് കേരള സർക്കാർ ഉത്തരവിറക്കി. ദുർഗാഷ്ടമി/പൂജവെപ്പ് പ്രമാണിച്ചാണ് പൊതുഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചത്. ഒക്ടോബർ 16ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ 25-ാം വകുപ്പ് പ്രകാരമാണ് പ്രത്യേക പൊതു അവധി അനുവദിച്ചിരിക്കുന്നത്. ഇതോടെ നിലവിലുള്ള അവധി ദിനങ്ങൾക്കൊപ്പം ഒക്ടോബർ 19 കൂടി ചേരുമ്പോൾ ഒക്ടോബർ 18 ഞായറാഴ്ച മുതൽ 21 ബുധനാഴ്ച വരെ തുടർച്ചയായി നാല് ദിവസത്തെ അവധി ലഭിക്കും.
ഒക്ടോബർ 18 ഞായറാഴ്ചയും 19 തിങ്കളാഴ്ച പ്രത്യേക പൊതു അവധിയും 20 ചൊവ്വാഴ്ച മഹാനവമി അവധിയും 21 ബുധനാഴ്ച വിജയദശമി/വിദ്യാരംഭം അവധിയുമായിരിക്കും.
പ്രത്യേക അവധി പ്രഖ്യാപിച്ചതോടെ സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനക്രമത്തിൽ മാറ്റമുണ്ടാകും. ബാങ്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ അവധി സംബന്ധിച്ച കാര്യങ്ങളിൽ ബന്ധപ്പെട്ട ഉത്തരവുകളും സ്ഥാപനങ്ങൾക്ക് ബാധകമായ ചട്ടങ്ങളും പരിശോധിക്കേണ്ടതാണ്.
ട്രഷറി പ്രവർത്തനങ്ങളും അടിയന്തര പൊതുസേവനങ്ങളും സംബന്ധിച്ച ക്രമീകരണങ്ങൾ സർക്കാർ ഉത്തരവിലെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും. ഒക്ടോബർ 22 വ്യാഴാഴ്ച മുതൽ സാധാരണ സാധാരണ പ്രവർത്തി ദിനമാകും .