സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളുടെ ഗ്യാരണ്ടി പരിധി ഉയർത്തി സഹകരണ വകുപ്പ് . സാധാരണ നിക്ഷേപങ്ങൾക്ക് രണ്ട് വർഷത്തിന് മുകളിൽ 8.1 % പലിശ വരെയും മുതിർന്ന പൗരന്മാർക്ക് 8.60% വരെയും പലിശനിരക്ക് സഹകരണ സ്ഥാപനങ്ങൾ നൽകിവരുന്നു .
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചു . മുതിർന്ന പൗരൻമാർക്ക് നിക്ഷേപങ്ങൾക്ക് 8.60% വരെ പലിശ
സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ 8.6% വരെ പലിശ നിരക്ക് നൽകുന്നു.
അനുബന്ധ വാർത്തകൾ
സഹകരണ ജീവനക്കാർക്ക് പ്രമോഷൻ വഴിയൊരുങ്ങുന്നു; നേരിട്ടുള്ള നിയമനത്തിന് 25% പരിധി ചട്ടം 185-ൽ വൻ പൊളിച്ചെഴുത്ത്; ക്ലർക്ക് തസ്തികയിൽ സ്ഥാനക്കയറ്റം : നേരിട്ടുള്ള നിയമനം 1:2 അനുപാതത്തിൽ
ബഹു സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന് സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയുന്ന കരി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വീക്ഷണം ഉൾപ്പെടെ വിവിധ സംഘടനകൾ നിരവധി പരാതികളാണ് നൽകിയിരുന്നത്
എൻ.സി.ഡി.സി ഭേദഗതി ബില്ലിന് പിന്നിൽ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ ലക്ഷ്യം , എൻ.സി.ഡി.സി ഭേദഗതി നിയമം റദ്ദാക്കി സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാവണം : കോലിയക്കോട് എൻ കൃഷ്ണൻ നായർ
ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരായ ഈ ബില്ല് പിൻവലിക്കാൻ കേന്ദ്രം തയ്യാറാവണം . കേരളത്തിലടക്കം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട് ബിൽ പാസാക്കിയത്. ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായോ രാജ്യത്തെ എട്ടുലക്ഷം സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായോ കൂടിയാലോചന നടത്തിയിട്ടില്ല. സഹകരണ വിരുദ്ധ നീക്കം ഇതിൽ നിന്നും വ്യക്തമാണ്.
സഹകരണ സ്ഥാപനങ്ങളിലെ റവന്യൂ റിക്കവറി: സഹകരണ വീക്ഷണം പഠന ക്ലാസ് , 2026 സെപ്റ്റബർ 9 ബുധനാഴ്ച വൈകുന്നേരം 7.00 മണിക്ക്
സഹകരണ സ്ഥാപനങ്ങളിലെ റവന്യൂ റിക്കവറി നടപടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ക്ലാസിൽ വിശദമായി അവതരിപ്പിക്കും. സഹകാരികൾക്കും സഹകരണ മേഖലയിലെ ജീവനക്കാർക്കും ക്ലാസിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. സഹകരണ വീക്ഷണം സൗജന്യ പഠന ക്ലാസ് സംഘടിപ്പിക്കുന്നു.
ഡോ. വർഗീസ് കുര്യൻ അവാർഡ് പഴശ്ശിരാജാ നഗർ ക്ഷീരോൽപാദക സഹകരണ സംഘത്തിന്
കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മലബാറിലെ മികച്ച പാലുൽപാദക സഹകരണ സംഘത്തിന് ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡിന് കണ്ണൂർ ജില്ലയിലെ പഴശ്ശിരാജാ നഗർ ക്ഷീരോൽപാദക സഹകരണ സംഘം അർഹരായി.
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും