തിരുവനന്തപുരം: സഹകരണ മേഖലയുമായി ബന്ധപ്പെട്ട് നിർണായകമായ ചർച്ചകൾക്ക് വേദിയൊരുക്കി ‘സഹകരണ വീക്ഷണം റൗണ്ട് ടേബിൾ’ നാളെ വൈകുന്നേരം 7 മണിക്ക് ഓൺലൈനായി സംഘടിപ്പിക്കും. സഹകരണ കരട് ചട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് റൗണ്ട് ടേബിളിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
സഹകരണ മേഖലയിലെ വിവിധ സംഘടനകളുടെ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനെ പ്രതിനിധീകരിച്ച് എൻ. കെ. രാമചന്ദ്രൻ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ എഐടിയുസിയെ പ്രതിനിധീകരിച്ച് പ്രമോദ് , കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (INTUC ) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഹാരിസ് എസ്. ആർ., കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷനെ പ്രതിനിധീകരിച്ച് സുമോദ് എൻ .സി , കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷനെ പ്രതിനിധീകരിച്ചു മുസ്തഫ സി എച്, പാക്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡൻറ്കെ .വി ശശി , മിസ്ലേനിയസ് സഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച് യുണൈറ്റഡ് കോഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നെല്ലിമൂട് പ്രഭാകരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കരട് ചട്ടവുമായി ബന്ധപ്പെട്ട് തങ്ങളുടെ സംഘടനകളുടെ നിലപാടുകളും നിർദ്ദേശങ്ങളും ആശങ്കകളും പരിഹാര മാർഗ്ഗങ്ങളും സംഘടനാ നേതാക്കൾ റൗണ്ട് ടേബിളിൽ പങ്ക്‌വെക്കും .
കരട് ചട്ടത്തിലെ പ്രധാന വ്യവസ്ഥകൾ സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും സഹകാരികളെയും എങ്ങനെ ബാധിക്കുമെന്നതടക്കമുള്ള വിഷയങ്ങളിൽ വിശദമായ അഭിപ്രായങ്ങളും ചർച്ചകളും നടക്കും. വിവിധ സംഘടനകളുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഒരേ വേദിയിൽ അവതരിപ്പിക്കപ്പെടുന്നതിനാൽ റൗണ്ട് ടേബിൾ ശ്രദ്ധേയമാകും. സഹകരണ വീക്ഷണം അംഗമായ ഇ ഡി സാബു വിഷയം അവതരിപ്പിക്കും , സഹകരണ വീക്ഷണം ടീം അഡ്മിന്മാർ , സഹകാരി പ്രമുഖർ തുടങ്ങിയവർ റൌണ്ട് ടേബിളിൽ നിലപടുകൾ രേഖപ്പെടുത്തും .
സഹകാരികൾക്കും അഭിപ്രായം പറയാം
റൗണ്ട് ടേബിൾ സംഘടനാ നേതാക്കളുടെ മാത്രം ചർച്ചയായി പരിമിതപ്പെടുത്തുന്നില്ല. സഹകാരികൾക്കും ചർച്ചയിൽ പങ്കെടുക്കാനും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉന്നയിക്കാനും അവസരം ഉണ്ടായിരിക്കും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നവരുടെ അഭിപ്രായങ്ങൾ കൂടി ചർച്ചയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
കരട് ചട്ടത്തെക്കുറിച്ചുള്ള സംശയങ്ങൾ, പ്രായോഗിക പ്രശ്നങ്ങൾ, ആവശ്യമായ ഭേദഗതികൾ, സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന വ്യവസ്ഥകൾ തുടങ്ങിയ വിഷയങ്ങളിൽ സഹകാരികൾക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കാം.
സഹകരണ മേഖലയിലെ വിവിധ സംഘടനകളുടെ നേതാക്കളും സഹകാരികളും ഒരുമിച്ച് പങ്കെടുക്കുന്ന ഈ സംവാദം കരട് ചട്ടത്തെക്കുറിച്ചുള്ള തുറന്ന അഭിപ്രായ രൂപീകരണത്തിന് പുതിയ വേദിയാകും.
സഹകരണ വീക്ഷണം റൗണ്ട് ടേബിളിലേക്ക്’ സഹകരണ മേഖലയിലെ മുഴുവൻ സഹകാരികളെയും സംഘടനാ പ്രവർത്തകരെയും ക്ഷണിക്കുന്നു.
##################################################################################
സഹകരണ വീക്ഷണം കൂട്ടായ്മയിൽ അംഗവല്ലാത്തവർ മാത്രം സഹകരണ വീക്ഷണം കൂട്ടായ്മയിൽ അംഗമാകുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/DIH0M4gRueyCtBeYA7abI9?s=cl&p=a&ilr=0
സഹകരണ മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾക്കും പരസ്യങ്ങൾ നൽകുന്നതിനും
🖋️+918893565553 ബന്ധപ്പെടുക. ✒️
സഹകരണ വാർത്തകൾ അറിയുവാൻ
🫂 www.coopkerala.com സഹകരണ വാർത്താ ചാനൽ സന്ദർശിക്കുക