2026-ലെ വാർഷിക ബയോമെട്രിക് മസ്റ്ററിങ് നടത്തുന്നതിനുള്ള അവസാന തീയതി 2026 ഒക്ടോബർ 31 വരെ നീട്ടി ഉത്തരവായി.
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവർക്ക് അക്ഷയ കേന്ദ്രം വഴി ‘ജീവൻരേഖ’ പോർട്ടലിൽ മസ്റ്ററിങ് പൂർത്തിയാക്കാം. നേരത്തെ സെപ്റ്റംബർ 30 ആയിരുന്നു അവസാന തീയതി.
മസ്റ്ററിങ് പൂർത്തിയാക്കാത്തവർ നടപടി വൈകാതെ പൂർത്തിയാക്കണമെന്ന് പെൻഷൻ ബോർഡ് നിർദേശിച്ചു.