കേരളത്തിലെ സഹകരണ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളും അവയ്ക്കുള്ള പ്രായോഗിക പരിഹാര മാർഗങ്ങളും ചർച്ച ചെയ്യുന്നതിനായി സഹകരണ വീക്ഷണത്തിന്റെ 54-ാം ഓൺലൈൻ പ്രോഗ്രാം ഒക്ടോബർ 1ന് വൈകിട്ട് 7 മണിക്ക് സംഘടിപ്പിക്കും. സഹകരണ വീക്ഷണത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് പരിപാടി നടക്കുന്നത്.
സഹകരണ മേഖലയിലെ വിദഗ്ധ സഹകാരികളെയും പ്രഗൽഭ വ്യക്തിത്വങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയിൽ മേഖലയുടെ നിലവിലെ സാഹചര്യങ്ങൾ, നേരിടുന്ന വെല്ലുവിളികൾ, ആവശ്യമായ ഇടപെടലുകൾ, ഭാവി സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും.
സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള, കേരള ബാങ്ക് ഡയറക്ടർ ബി. പി. പിള്ള, ഐ.സി.എം തിരുവനന്തപുരം മുൻ ഡയറക്ടർ എം. വി. ശശികുമാർ, ഡോ. എം. രാമനുണ്ണി, കാലിക്കറ്റ് സിറ്റി സംഘം ജനറൽ മാനേജർ സാജു ജെയിംസ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി. പ്രജീഷ്, കേരള കോ-ഓപ്പറേറ്റീവ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഇ. ഡി. സാബു തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകും.
സഹകാരികൾക്കും ഓൺലൈൻ ചർച്ചയിൽ നേരിട്ട് പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കുന്നതിന് അവസരമുണ്ടാകും. ചർച്ചയിൽ ഉയർന്നുവരുന്ന പ്രധാന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് സഹകരണ വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് അധികാരികൾക്കും റിപ്പോർട്ടായി സമർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സഹകരണ വീക്ഷണം സംസ്ഥാന കോഡിനേറ്റർ അരുൺ ശിവാനന്ദൻ സ്വാഗതം ആശംസിക്കും. വർക്കിംഗ് ചെയർമാൻ ശ്രീജിത്ത് മുല്ലശ്ശേരി മോഡറേറ്ററാകും.
സഹകരണ മേഖലയിലെ നയപരമായും പ്രായോഗികമായും പ്രസക്തമായ വിഷയങ്ങൾ തുറന്ന ചർച്ചയിലൂടെ അവതരിപ്പിക്കുന്നതിനാണ് 54-ാം ഓൺലൈൻ പ്രോഗ്രാം ലക്ഷ്യമിടുന്നത്.
സഹകരണ വീക്ഷണം കൂട്ടായ്മയിൽ അംഗമല്ലാത്തവർ ക്ലാസിൽ പങ്കെടുക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/DIH0M4gRueyCtBeYA7abI9?s=cl&p=a&mlu=4&ilr=4&iam=0
സഹകരണ വീക്ഷണത്തെപ്പറ്റി കൂടുതലറിയാൻ ഔദ്യോഗിക നമ്പറായ +918893565553 സഹകരണ വീക്ഷണം എന്ന് മെസ്സേജ് അയക്കുകയും ചെയ്യാവുന്നതാണ്