തിരുവനന്തപുരം: കേരള ബാങ്കിൽ നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികളോടും സഹകരണ സംഘങ്ങളിൽ നിന്ന് ബാങ്കിലേക്ക് നിയമനം ലഭിക്കുന്ന ജീവനക്കാരോടും നിലവിലെ ബാങ്ക് ഭരണസമിതിയെ അനുകൂലിക്കുന്ന ഇടത് യുണിയനിൽ ചേരാൻ സമ്മർദ്ദം ചെലുത്തുന്നതായി നിയമനം ലഭിച്ച ജീവനക്കാർ.
കോൺഗ്രസ് അനുകൂല യൂണിയനിൽ മെമ്പർഷിപ്പ് എടുക്കുന്ന ജീവനക്കാരെയും ഉദ്യോഗാർത്ഥികളെയും അവരുടെ ജില്ലയിൽ ഒഴിവുകൾ ഉണ്ടായിട്ടും മറ്റ് ജില്ലകളിലേക്ക് നിയമിക്കുന്നതായും പരാതിയുണ്ട്.
കേരള ബാങ്ക് ഹെഡ് ഓഫീസിൽ നിയമന ഉത്തരവ് വഴി നിയമനം ലഭിച്ചവർ റിപ്പോർട്ട് ചെയ്യുന്നതിനായി കേരള ബാങ്കിൽ എത്തുന്ന ഘട്ടത്തിൽ ഇടത് അനുകൂല യൂണിയൻ നേതാക്കൾ നിയമ ഉത്തരവുമായി എത്തുന്ന ജീവനക്കാരെ സമീപിക്കുന്നു. യൂണിയനോടൊപ്പം പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുന്നവരെ മറ്റ് ജില്ലകളിലേക്ക് നിയമിക്കുന്നതായി നിയമനം ലഭിക്കുന്നവർ അർപ്പിക്കുന്നു.
വര്ഷങ്ങളായി നിയമനം നടത്താതെ താൽകാലിക കാരെ വെച്ച് ബാങ്ക് പ്രവർത്തനം നടത്തിവരുകയായിരുന്നു.
UDF സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കേരള ബാങ്കിൽ ഇതുവരെ ഏകദേശം 500 ന് മുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . വിവിധ സഹകരണ സംഘങ്ങളിൽ നിന്ന് ബാങ്കിലേക്ക് നിയമനം ലഭിക്കുന്ന ജീവനക്കാരിൽ വലിയൊരു വിഭാഗം കോൺഗ്രസ് അനുകൂല സംഘടനകളിൽ പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതാണ് ഇടത് അനുകൂല യൂണിയൻ നേതാക്കളെ പ്രകോപിപ്പിക്കുന്നത്.
ജില്ലയിൽ ഒഴിവുകൾ ഉണ്ടായിരിക്കെ നിയമനസ്ഥലം നിർണയിക്കുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതിൽ വ്യക്തത വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. സഹകരണ സംഘങ്ങളിൽ നിന്ന് സംഘം കോട്ടയിൽ അപ്പക്സ് ബാങ്ക് ആയ കേരള ബാങ്കിലേക്ക് നിയമനം ലഭിച്ചു പോയ ജീവനക്കാരെ സ്വന്തം ജില്ലയിൽ വേക്കൻസി ഉണ്ടായിട്ടും മറ്റ് ജില്ലകളിലേക്ക് രാഷ്ട്രീയ വേർതിരിവിന്റെ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനെതിരെ ബഹു സഹകരണ മന്ത്രി എം ലിജുവിന് പരാതി നൽകുമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അറിയിച്ചു.