കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സൊസൈറ്റിയുടെ ഹെഡ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ സ്ഥാപക ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പതാക ഉയർത്തി.
രജത ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 25-ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു, എം.കെ. രാഘവൻ എം.പി., സഹകരണ സംഘം രജിസ്ട്രാർ അനു എസ്. നായർ ഐ.എ.എസ്., ജില്ലയിലെ എം.എൽ.എമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് സൊസൈറ്റിയുടെ തീരുമാനം.
സഹകരണ മേഖലയിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 25 വർഷത്തെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തുന്നതാണ് രജത ജൂബിലി ആഘോഷങ്ങൾ.
കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (CCSCS)ജനറൽ മാനേജർ സാജു ജെയിംസ് അറിയിച്ചു