ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സഹകരണ മേഖല നൽകുന്ന സംഭാവന കൃത്യമായി കണക്കാക്കുന്നതിനായി കേന്ദ്ര സർക്കാർ ‘റാപിഡ് സർവേ’ നടത്തുന്നു. Rapid Survey on Functional Cooperatives (RSFC) എന്ന പേരിലുള്ള സർവേ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് (MoSPI) കീഴിലുള്ള National Statistical Office (NSO) ആണ് നടത്തുന്നത്.

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ (Ministry of Cooperation – MoC) അഭ്യർത്ഥനയെ തുടർന്നാണ് രാജ്യത്തെ പ്രവർത്തനക്ഷമമായ തിരഞ്ഞെടുത്ത സഹകരണ സംഘങ്ങളിൽ സർവേ നടത്തുന്നത്. 2026 സെപ്റ്റംബർ 30 വരെയാണ് സർവേയുടെ കാലയളവ്.

സഹകരണ മേഖലയുടെ സാമ്പത്തിക സംഭാവന കണക്കാക്കും

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സഹകരണ സംഘങ്ങളുടെ യഥാർത്ഥ പങ്ക് കണക്കാക്കുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് സഹകരണ മേഖലയിലെ:

  • Gross Value Added (GVA)

  • Gross Value Output (GVO)

  • തൊഴിൽ സൃഷ്ടി / Employment

എന്നിവ സംബന്ധിച്ച കണക്കുകളാണ് ശേഖരിക്കുന്നത്.

ഇതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ സഹകരണ മേഖലയുടെ സംഭാവന സംബന്ധിച്ച് കൂടുതൽ കൃത്യവും ഔദ്യോഗികവുമായ കണക്കുകൾ തയ്യാറാക്കാൻ സാധിക്കും.

ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകൾ ശേഖരിക്കും

സർവേയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങളിൽ NSO Field Officer നേരിട്ട് എത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കും. ഇതിനായി പ്രധാനമായും 2020-21, 2023-24 സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകളാണ് ആവശ്യപ്പെടുന്നത്.

ഇതിൽ:

• Audited Balance Sheet
• Profit & Loss Account / Income & Expenditure Statement

എന്നിവ ഉൾപ്പെടും.

ജീവനക്കാരുടെ വിവരങ്ങളും ശേഖരിക്കും

സഹകരണ സംഘങ്ങളിലെ തൊഴിൽ സംഭാവന വിലയിരുത്തുന്നതിനായി ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളും സർവേയുടെ ഭാഗമായി ശേഖരിക്കും.

പ്രധാനമായും:

• Employee Attendance
• Working Days
• Man-days
• Emoluments
• Wages
• Salaries

തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെടുന്നത്. ഇവയും 2020-21, 2023-24 സാമ്പത്തിക വർഷങ്ങളെ അടിസ്ഥാനമാക്കിയാണ് ശേഖരിക്കുന്നത്.

തിരഞ്ഞെടുത്ത സംഘങ്ങൾ സഹകരിക്കണം

സർവേയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങൾ NSO-യുടെ Visiting Field Officer-ന് ആവശ്യമായ വിവരങ്ങളും രേഖകളും ലഭ്യമാക്കി പൂർണ്ണ സഹകരണം നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സഹകരണ മേഖലയുടെ സാമ്പത്തിക സംഭാവന സംബന്ധിച്ച ഔദ്യോഗിക ദേശീയ കണക്കുകൾ തയ്യാറാക്കുന്നതിൽ നിർണായകമായ ഇടപെടലാണ് RSFC സർവേ. രാജ്യത്തിന്റെ GVA, ഉൽപ്പാദനം, തൊഴിൽ സൃഷ്ടി തുടങ്ങിയ മേഖലകളിൽ സഹകരണ മേഖല വഹിക്കുന്ന പങ്ക് കൃത്യമായി രേഖപ്പെടുത്തുന്നതിനും ഭാവിയിലെ നയരൂപീകരണത്തിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും സർവേ സഹായകരമാകും.