തിരുവനന്തപുരം: സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസിലും ജീവനക്കാരുടെ ഉത്തരവാദിത്വവും അധികാരവും കൂടുതൽ വ്യക്തമായി നിർവചിക്കുന്നതിനുള്ള പ്രവർത്തന ക്രമീകരണത്തിന് നിർദേശം. കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയും ഓരോ വിഷയത്തിന്റെയും ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണം.
നിലവിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പലരോടും തേടേണ്ടതായി വരുന്ന സാഹചര്യമാണ് സഹകാരികൾക്കും സംഘങ്ങൾക്കും ഉണ്ടായിരുന്നത്. പലകാര്യങ്ങൾക്കും വ്യത്യമായ മറുപടിയും ലഭിച്ചിരുന്നില്ല . ഈ പ്രശ്നം പല സംഘടനകളും സഹകാരി പ്രമുഖരും സഹകരണ വകുപ്പ് മന്ത്രിയായ എം ലിജുവിന്റെ ശ്രദ്ധയിൽ പെടുത്തി. 10.09.2026 തീയതിയിൽ സഹകരണ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഹസ്ഥർക്ക് നിർദേശം നൽകി . സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ചുമതലകളും ഉത്തരവാദിത്യങ്ങളും വിഭജിച്ചു നൽകുന്നതിന് നിർദേശം നൽകി.
ഇതിലൂടെ ഓരോ ഫയലും ഏത് ഉദ്യോഗസ്ഥന്റെ പരിഗണനയിലാണ്, ഏത് ഘട്ടത്തിലാണ് നടപടി ആവശ്യമായത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകും. ഒരു ഉദ്യോഗസ്ഥനിൽ നിന്ന് മറ്റൊരാളിലേക്ക് അനാവശ്യമായി നീളുന്ന സാഹചര്യം കുറയ്ക്കാനും ഉത്തരവാദിത്വം വ്യക്തമായി നിശ്ചയിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ലക്ഷ്യം.