ഹരിപ്പാട്: ഹരിപ്പാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും കേരള സംസ്ഥാന മെഡിസിനൽ പ്ലാന്റ്സ് ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ഔഷധ കൃഷി ശിൽപ്പശാല സംഘടിപ്പിച്ചു. ഔഷധ കൃഷിയുടെ പ്രാധാന്യം, പ്രസക്തി, ഔഷധ സസ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ, സുസ്ഥിര വിപണന സാധ്യതകൾ എന്നിവ ശിൽപ്പശാലയിൽ വിശദമായി ചർച്ച ചെയ്തു.
ഹരിപ്പാട് നഗരസഭ കൗൺസിലർ മിനി സാറാമ്മ അധ്യക്ഷത വഹിച്ചു. ഹരിപ്പാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ കെ. എസ്. ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ്. കുമാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ എം. ബി. അനിൽ മിത്ര ആശംസകൾ നേർന്നു.
കേരള സംസ്ഥാന മെഡിസിനൽ പ്ലാന്റ്സ് ബോർഡ് (SMPB) കൺസൾട്ടന്റ് പ്രൊഫസർ ഡോ. എൻ. മിനി രാജ്, സീനിയർ സയന്റിസ്റ്റ് ഓഫീസർ ഡോ. ഒ. എൽ. പയസ്, മറ്റത്തൂർ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റി സെക്രട്ടറി കെ. പി. പ്രശാന്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
ഔഷധ കൃഷിയുടെ പ്രാധാന്യവും നിലവിലെ പ്രസക്തിയും, ഔഷധ സസ്യ ബോർഡിന്റെ പ്രവർത്തനങ്ങളും പദ്ധതികളും, ഔഷധ സസ്യങ്ങളുടെ സുസ്ഥിര വിപണന സാധ്യതകളും ശിൽപ്പശാലയിൽ വിശദീകരിച്ചു.
ബോർഡ് അംഗങ്ങളായ വിജീഷ് കുമാർ, കലേഷ് കുമാർ കെ., സുനിൽ കുമാർ, നിതീഷ് പള്ളിപ്പടൻ എന്നിവരും സെക്രട്ടറി അർച്ചനയും പരിപാടിക്ക് നേതൃത്വം നൽകി.
വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള കർഷകരും ഹരിപ്പാട് നഗരസഭയിലെ വാർഡ് കൗൺസിലർമാരും ശിൽപ്പശാലയിൽ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം നന്ദി അറിയിച്ചു.