കായംകുളം: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ (KCSPA) സംസ്ഥാന കൗൺസിൽ യോഗം സെപ്റ്റംബർ 26ന് കായംകുളം GDM ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന യോഗം സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30ന് രജിസ്ട്രേഷനോടെയാണ് പരിപാടികൾ ആരംഭിക്കുക. 10ന് പ്രതിജ്ഞാ ഉച്ചാരണം നടക്കും. 10.30ന് ഉദ്ഘാടന സമ്മേളനം അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്യും.മുഖ്യാതിഥിയായി വി . കുഞ്ഞികൃഷ്ണൻ എം എൽ എ പങ്കെടുക്കും . എം.എസ് അരുൺ കുമാർ എം എൽ എ മുഖ്യപ്രഭാഷണം നടത്തും .കെ .സി.ഇ.എഫ് ജില്ലാ സെക്രട്ടറി അരുൺ ശിവാനന്ദൻ , കെ .സി.ഇ.യു ജില്ലാ സെക്രട്ടറി മനു ദിവാകരൻ , കെ .സി.ഇ.സി (ഐ .എൻ .ടി.യു .സി ) ജനറൽ സെക്രട്ടറി ആമ്പക്കാട്ട് സുരേഷ്, സംസ്ഥാന സെക്രട്ടറി വി .എൻ . സുരേഷ് ബാബു കെ .സി.ഇ.സി (എ .ഐ .ടി.യു .സി ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്ന് ഉച്ചയ്ക്ക് 12ന് സംസ്ഥാന കൗൺസിൽ യോഗം ചേരും.
സംസ്ഥാന കൗൺസിൽ യോഗത്തിൽ സംഘടനയുടെ റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കും. തുടർന്ന് പ്രതിനിധികളുടെ ചർച്ച നടക്കും. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചയ്ക്ക് 2.15ന് ചർച്ച തുടരും. വൈകിട്ട് 4ന് ചർച്ചയ്ക്ക് മറുപടി നൽകുകയും റിപ്പോർട്ടും കണക്കുകളും അംഗീകരിക്കുകയും ചെയ്യും.
സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ അധ്യക്ഷനാകും. ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ സ്വാഗതം പറയും. സംസ്ഥാന സെക്രട്ടറി വി. മുകുന്ദൻ അനുശോചന പ്രമേയം അവതരിപ്പിക്കും.
സഹകരണ മേഖലയിലെ പെൻഷൻകാരുടെ വിവിധ വിഷയങ്ങളും സംഘടനയുടെ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും. സംസ്ഥാന കൗൺസിൽ അംഗങ്ങളും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
KCSPA State Council