തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിലെ വിവിധ വിഷയങ്ങൾ നേരിട്ട് ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടി ഇന്ന് സഹകരണ വീക്ഷണത്തിന്റെ ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടക്കും. സഹകാരികൾക്കൊപ്പം❤️സഹകരണ വീക്ഷണത്തിനൊപ്പം പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനുള്ള Google meet Link : https://meet.google.com/rqb-gtcu-vqy

രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ സഹകരണ മേഖലയിലെ പ്രവർത്തകരെയും ജീവനക്കാരെയും സഹകാരികളെയും ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നാണ് സഹകരണ വീക്ഷണം. സഹകരണ മേഖലയിലെ സമകാലിക വിഷയങ്ങൾ, ജീവനക്കാരുടെയും സഹകാരികളുടെയും പ്രശ്നങ്ങൾ, മേഖല നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവ പരിപാടിയിൽ ചർച്ചയാകും.

വാട്സ്ആപ്പ് ചാനൽ, വാട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ നവമാധ്യമ പ്ലാറ്റ്ഫോമുകളിലായി 15,000ത്തോളം പേരാണ് സഹകരണ വീക്ഷണത്തെ പിന്തുടരുന്നത്. ഇതിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ മേഖലയിലെ പ്രവർത്തകരിലേക്ക് പരിപാടിയുടെ സന്ദേശവും ചർച്ചകളും എത്തും.

സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നേരിട്ട് ഉന്നയിക്കാനും മന്ത്രിയുമായി സംവദിക്കാനും അവസരം ഒരുക്കുന്ന പരിപാടിയെന്ന നിലയിൽ ‘മീറ്റ് ദി മിനിസ്റ്റർ’ ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹകരണ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.