ആലപ്പുഴ: സഹകരണ മേഖലയിലെ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് KCEU (CITU) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് സംഘടിപ്പിക്കും. 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാർച്ച് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ആവശ്യം ഉയർത്തിയാണ് സമരം. ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക.സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക.ക്ഷേമ പെൻഷൻ വിതരണം ചെയ്തതിന് ജീവനക്കാർക്ക് ഇൻസെന്റീവ് അനുവദിക്കുക.മാർച്ചിന് CITU ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറി പി. ഗാനകുമാർ നേതൃത്വം നൽകുമെന്ന് ജില്ലാ സെക്രട്ടറി മനു ദിവാകരൻ അറിയിച്ചു . സഹകരണ മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.