തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്ന പെൻഷന്റെ ഇൻസെന്റീവ് വിതരണത്തിൽ കാലതാമസം ഉണ്ടാകാതിരിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കാൻ സഹകരണ വകുപ്പ് രജിസ്ട്രാറോട് നിർദ്ദേശം നൽകി മന്ത്രി എം. ലിജു. ഓണത്തിന് മുമ്പായി ഇൻസെന്റീവ് തുക ഏജന്റുമാർക്കും ബന്ധപ്പെട്ട സംഘങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
സഹകരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്ന പെൻഷന്റെ ഇൻസെന്റീവ് തുക 2025 നവംബർ വരെയുള്ള കാലയളവിൽ മാത്രമാണ് വിതരണ ഏജന്റുമാർക്കും സംഘങ്ങൾക്കും ലഭിച്ചിട്ടുള്ളത്. നിലവിൽ ഇൻസെന്റീവ് തുക സംസ്ഥാന വകുപ്പിൽനിന്ന് അനുവദിച്ച് ലഭിക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.
ഓണത്തിന് മുമ്പായി ഇൻസെന്റീവ് തുക ലഭ്യമാക്കണമെന്നത് സഹകരണ മേഖലയിലെ വിവിധ സംഘടനകൾ ശക്തമായി ഉന്നയിച്ച ആവശ്യമായിരുന്നു. നിരവധി സംഘടനാ പ്രതിനിധികൾ മന്ത്രി എം. ലിജുവിനെ നേരിൽ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, സർക്കാർ തലത്തിൽനിന്ന് ആവശ്യമായ ഫണ്ട് അനുവദിച്ച് ലഭിക്കുന്നതുവരെ താൽക്കാലിക സംവിധാനം ഒരുക്കാനാണ് രജിസ്ട്രാറോട് മന്ത്രി നിർദ്ദേശിച്ചത്. ഇതനുസരിച്ച് 10,000 രൂപ വരെ പെൻഷൻ ഇൻസെന്റീവ് വിതരണം ചെയ്യുന്ന വ്യക്തികൾസജികുമാർ സംഘങ്ങൾ അഡ്വാൻസ് ആയി നൽകാൻ കഴിയുന്ന തരത്തിലുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത് , പിന്നീട് ധനകാര്യ വകുപ്പിൽനിന്ന് ഫണ്ട് അനുവദിച്ച് തുക സംഘങ്ങൾക്ക് ലഭിക്കുന്ന മുറയ്ക്ക് അഡ്വാൻസ് ചെയ്ത തുക സംഘത്തിന്റെ കണക്കിൽ വരവ് വെക്കാനും നിർദ്ദേശമുണ്ട്.
പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് നേരിട്ട് പ്രവർത്തിക്കുന്ന ഏജന്റുമാരുടെയും സംഘങ്ങളുടെയും സേവനത്തിന് അർഹമായ പരിഗണന നൽകുന്നതിനൊപ്പം, ഓണത്തിന് മുമ്പായി ഇൻസെന്റീവ് തുക ലഭ്യമാക്കുന്നതിനുള്ള പ്രായോഗിക ഇടപെടലാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നാണ് സഹകരണ മേഖലയിലെ വിലയിരുത്തൽ. ഓണത്തിന് ഇൻസെന്റീവ് മുടങ്ങില്ലെന്ന ഉറപ്പും ജീവനക്കാരെ കൂടെ വിശ്വാസത്തിലെടുത്ത് സഹകരണ മേഖലയുടെ നഷ്ട്ട പ്രതാപങ്ങൾ വീണ്ടെടുക്കാൻ മന്ത്രി എം ലിജു ശ്രമിക്കുമ്പോൾ , ജീവനക്കാരിലും കൂടുതൽ ആത്മവിശ്വാസം വളർത്തുന്നതിന് കഴിയുന്നുണ്ട് .