ആലപ്പുഴ : കേരള കോപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയുമായിരുന്ന പി രാധാകൃഷ്ണന് KCEF ആലപ്പുഴ ജില്ലാ കൗൺസിലിൽ അനുമോദിച്ചു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ചേർത്തല താലൂക്ക് കമ്മിറ്റി അംഗമായി സംഘടനാ രംഗത്ത് പ്രവർത്തനം ആരംഭിച്ച പി രാധാകൃഷ്ണൻ സംസ്ഥാനത്തിൽ തന്നെ അറിയപ്പെടുന്ന സഹകാരിയാണ്.

പതിറ്റാണ്ടുകളായി എംപ്ലോയിസ് ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ശക്തമായ നേതൃത്വം നൽകിവന്നിരുന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

ചടങ്ങിൽ ആലപ്പുഴ ജില്ലാ സെക്രട്ടറി അരുൺ ശിവാനന്ദൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ബി ഉണ്ണി അധ്യക്ഷത വഹിച്ചു.KCEF സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആർ. രാജേന്ദ്രപ്രസാദ് കെ.ജെ രാജീവൻ എസ്. ശ്രീജിത്ത് കെ .ശശികല കെ എസ് തങ്കച്ചൻ ഗീതാ രശ്മി പി .എസ് സുനിൽ എസ്.ഷാജി മേഘനാഥൻ ജോസഫ് ഹരിലാൽ രഞ്ജിമോൻ ഷിബു എബ്രഹാം  ജില്ലാ ജോയിൻ സെക്രട്ടറി പ്രശാന്ത് ,ജില്ലാ ട്രഷറർ ജി എസ് ശാംനാഥ് തുടങ്ങിയവർ സംസാരിച്ചു.