രാജ്യത്ത് ഗതാഗത മേഖലയിൽ പുതിയ സഹകരണ മാതൃകയുമായി ഭാരത് ടാക്സിസർവ്വീസ് തുടക്കംകുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായുടെയും മാർഗ്ഗനിർദ്ദേശത്തിൽ, സഹകരണം, നവീകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവ മുൻനിർത്തി ഭാരത് ടാക്സി സർവീസ് രാജ്യത്തെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നു.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര സഹകരണ സഹമന്ത്രി മുരളീധർ മോഹോൾ എന്നിവർ ചേർന്നാണ് സംസ്ഥാനത്തെ ഭാരത് ടാക്സി സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തു.ടാക്സി-ഓട്ടോ തൊഴിലാളികളായ എല്ലാ സാരഥികൾക്കും ന്യായമായ വേതനവും മികച്ച തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്ന ഒരു സഹകരണ യാത്രാ മാതൃകയാണ് ഭാരത് ടാക്സി വിഭാവനം ചെയ്യുന്നത്. മഹാരാഷ്ട്രയിൽ ഈ സർവീസ് ആരംഭിച്ചതിലൂടെ കൂടുതൽ സുതാര്യവും ജനകീയവുമായ ഒരു പൊതുഗതാഗത ശൃംഖലയ്ക്കാണ് തുടക്കമായിരിക്കുന്നത്.
ഗതാഗത മേഖലയിൽ പുതിയ സഹകരണ മാതൃക
ഭാരത് ടാക്സി മഹാരാഷ്ട്രയിൽ ഉദ്ഘാടനം ചെയ്തു
അനുബന്ധ വാർത്തകൾ
സഹകരണ മേഖലയുടെ സാമ്പത്തിക സംഭാവന കണക്കാക്കാൻ കേന്ദ്ര സർക്കാരിന്റെ ‘റാപിഡ് സർവേ’
സംസ്ഥാന സഹകരണ വകുപ്പിനെ അറിയിക്കാതെ , കേന്ദ്ര സഹകരണ മന്ത്രാലയം നേരിട്ടാണ് സർവ്വേ നടത്തുന്നത്. പ്രവർത്തനക്ഷമമായ തിരഞ്ഞെടുത്ത സഹകരണ സംഘങ്ങളിൽ NSO സർവേ; GVA, GVO, തൊഴിൽ സംഭാവനകൾ വിലയിരുത്തും
കർഷകർക്ക് ഹരിത ഊർജത്തിന്റെ കരുത്തുമായി PACS; PM-KUSUM പദ്ധതിയിലൂടെ പുതിയ സാധ്യതകൾ
PACS-കൾക്ക് എന്ത് ചെയ്യാനാകും? PACS-ുമായി ബന്ധപ്പെട്ട കർഷകർക്ക് സൗര കാർഷിക ജലസേചന പമ്പുകൾ സ്ഥാപിക്കാനും കൃഷിയിടങ്ങളിൽ ഫോട്ടോവോൾട്ടെയിക് (PV) സോളാർ പാനലുകൾ സ്ഥാപിക്കാനും സാധിക്കും. ഇതിലൂടെ കാർഷിക ജലസേചനത്തിനാവശ്യമായ ഊർജം പ്രാദേശികമായി തന്നെ ഉൽപാദിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാം. PM-KUSUM-ന്റെ Component-A പ്രകാരം കർഷകർ, കർഷക കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, FPOകൾ, PACS തുടങ്ങിയവർക്ക് 500 കിലോവാട്ട് ....
രാജ്യത്ത് 1.41 ലക്ഷം സഹകരണ സ്ഥാപനങ്ങൾ പ്രവർത്തനരഹിതം: കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ
49,177 സൊസൈറ്റികൾ ലിക്വിഡേഷനിലാണെന്നും മന്ത്രി വ്യക്തമാക്കി.
സഹകരണ മേഖലയ്ക്ക് ചരിത്ര നേട്ടം
മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന് 5,000 കോടി രൂപയുടെ വായ്പ അനുവദിച്ച് NCDC
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും