സഹകരണ ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മുൻ മന്ത്രിയും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
സഹകരണ സ്ഥാപനങ്ങൾ വഴിനൽകുന്ന ക്ഷേമപെൻഷൻവിതരണം നിർത്തലാക്കികൊണ്ടുള്ള സർക്കാർഉത്തരവ്പിൻവലിക്കുക,
സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ അവകാശം തടഞ്ഞ നടപടി പിൻവലിക്കുക,
പെൻഷൻ വിതരണം ചെയ്തഏജൻറ് മാർക്കുള്ള ഇൻസെന്റീവ് അനുവദിക്കുക
തുടങ്ങി വിവിധ ആവശ്യമുന്നയിച്ചുകൊണ്ടും
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പിലാക്കുകയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ
തിരുവനന്തപുരത്ത്സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ JR ഓഫിസുകളിലേക്കും ജിവനക്കാരുടെ മാർച്ചുംധർണ്ണയും സംഘടിപ്പിച്ചത്. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് പ്രേംലാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ, ട്രഷറർ പി എസ് ജയചന്ദ്രൻ , വൈസ്പ്രസിഡന്റ് എസ് ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി എൻ വിനോദ് കുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൽ ജിജി നന്ദിയും പറഞ്ഞു.
#kceu #citu #kceumedia