കോട്ടയം: ഓണത്തോടനുബന്ധിച്ചുള്ള പെൻഷൻ വിതരണത്തിനിടയിൽ സഹകരണ ബാങ്ക് ജീവനക്കാരന് വീട്ടിൽ വളർത്തുന്ന പട്ടിയുടെ കടിയേറ്റു. മീനച്ചിൽ താലൂക്കിലെ തിടനാട് സർവീസ് സഹകരണ ബാങ്കിലെ ജൂനിയർ ജീവനക്കാരനായ ജോബിൻ എബ്രഹാമിനാണ് അമ്പാറനിരപ്പ് ഭാഗത്ത് പെൻഷൻ വിതരണത്തിനെത്തിയപ്പോൾ അപകടം സംഭവിച്ചത്.
രാവിലെ പെൻഷൻ വിതരണത്തിനായി വീടുകളിലെത്തിയപ്പോഴാണ് വീട്ടിൽ വളർത്തുന്ന പട്ടിയുടെ കടിയേറ്റത്. അപ്രതീക്ഷിതമായ ഈ പ്രതിസന്ധിയിലും പെൻഷൻ വിതരണം മുടങ്ങാതിരിക്കാൻ ജീവനക്കാർ നടത്തുന്ന സേവനമാണ് ശ്രദ്ധേയമാകുന്നത്.
ഓണക്കാലത്ത് പെൻഷൻ ലഭിക്കുന്നതിനായി കാത്തിരിക്കുന്ന വയോജനങ്ങൾക്കും മറ്റ് ഗുണഭോക്താക്കൾക്കും തുക സമയബന്ധിതമായി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ മേഖലയിലെ ജീവനക്കാർ പ്രതികൂല സാഹചര്യങ്ങളിലും ജോലി തുടരുന്നത്.
സ്വന്തം സുരക്ഷ പോലും മറന്ന് ജനങ്ങളിലേക്ക് സേവനം എത്തിക്കുന്ന സഹകരണ ജീവനക്കാരുടെ സമർപ്പണത്തിന്റെ ഉദാഹരണമായി ജോബിൻ എബ്രഹാമിന്റെ അനുഭവവും മാറുകയാണ്.