സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് ഓണത്തിന് ഉത്സവബത്ത; 6 മാസത്തിൽ താഴെ സേവനം ചെയ്തവർക്കും ആനുകൂല്യം
തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2026ലെ ഓണത്തോടനുബന്ധിച്ച് ഉത്സവബത്ത അനുവദിച്ച് സർക്കാർ ഉത്തരവ്. ₹3,000 വരെ ഉത്സവബത്ത അനുവദിക്കാനാണ് സർക്കാർ തീരുമാനം.
ആറ് മാസത്തിൽ താഴെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കും ഉത്സവബത്തയുടെ ആനുകൂല്യം ലഭിക്കും. സഹകരണ മേഖലയിലെ ജീവനക്കാർക്ക് ഓണത്തിന് മുമ്പായി ആശ്വാസമേകുന്ന തീരുമാനമാണിത്.
ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. . സഹകരണ സംഘം രജിസ്ട്രാർ, തിരുവനന്തപുരം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവ് കൈമാറിയിട്ടുണ്ട്. ഓണക്കാലത്ത് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതാണ് സർക്കാർ തീരുമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.