തിരുവനന്തപുരം: സഹകരണമേഖലയിൽ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിക്ക് സഹകരണ വകുപ്പിന്റെ അനുമതി. കേരള സിവിൽ ഏവിയേഷൻ സഹകരണസംഘത്തിന് രജിസ്ട്രേഷൻ നൽകാൻ തീരുമാനമായി. പ്രാരംഭ ഓഹരി മൂലധനം സ്വരൂപിക്കുന്നതിനായി ചീഫ് പ്രമോട്ടർ സി.എൻ. വിജയകൃഷ്ണനോട് സഹകരണ സംഘം രജിസ്ട്രാർ നിർദേശിച്ചു.
🔹 പ്രധാന വിവരങ്ങൾ
01 | 27 ലക്ഷം രൂപയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള ഓഹരി മൂലധനമായി നൽകേണ്ടത്.
02 | തുക കേരള ബാങ്കിന്റെ ശാഖയിൽ അടച്ച് രേഖകൾ ഓഹരി ഉടമകളുടെ പട്ടിക സഹിതം സഹകരണ രജിസ്ട്രാർക്ക് സമർപ്പിച്ചാൽ രജിസ്ട്രേഷൻ പൂർത്തിയാകും.
03 | സഹകരണ സംഘത്തിന് കീഴിൽ ഏവിയേഷൻ കമ്പനി ആരംഭിച്ച് ആഭ്യന്തര വിമാനസർവീസ് നടത്താനാണ് പദ്ധതി.
04 | ചെറുവിമാനങ്ങൾ വാടകയ്ക്കെടുത്ത് കേരളത്തിനുള്ളിലും അയൽ സംസ്ഥാനങ്ങളിലുമായി സർവീസ് നടത്താനാണ് ലക്ഷ്യം.
പ്രത്യേക അനുമതി ആവശ്യമാണ്
സഹകരണ സംഘത്തിന് കീഴിൽ ഏവിയേഷൻ കമ്പനി തുടങ്ങുന്നതിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് ആവശ്യമാണ്. കേരള സിവിൽ ഏവിയേഷൻ സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നതിലൂടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായതായി ചീഫ് പ്രമോട്ടർ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.