സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധി: കെട്ടിക്കിടന്ന 1,695 അപേക്ഷകൾ തീർപ്പാക്കി; 3.80 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: ദുരിതമനുഭവിക്കുന്ന സഹകാരികൾക്ക് താങ്ങാവുകയെന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് നടപ്പാക്കുന്ന അംഗ സമാശ്വാസ നിധി ധനസഹായ പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം എം ലിജു നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതി, കാലാവധി പൂർത്തിയാകുന്നതിന് മുൻപുതന്നെ കെട്ടിക്കിടന്ന അപേക്ഷകളിൽ തീരുമാനമെടുത്ത് നടപ്പിലാക്കാൻ സാധിച്ചു.
സംസ്ഥാനത്തൊട്ടാകെ കെട്ടിക്കിടന്നിരുന്ന 1,695 അപേക്ഷകളിലായി 3,80,00,000 (3.80 കോടി) രൂപയാണ് ഇതിനോടകം അനുവദിച്ചത്.
ജില്ല തിരിച്ചുള്ള ധനസഹായ തുകയുടെ വിവരങ്ങൾ:
ജില്ല | അപേക്ഷകളുടെ എണ്ണം | അനുവദിച്ച തുക (രൂപ) |
തിരുവനന്തപുരം | 47 | 10,95,000 |
കൊല്ലം | 37 | 8,90,000 |
പത്തനംതിട്ട | 56 | 11,90,000 |
ആലപ്പുഴ | 114 | 25,65,000 |
കോട്ടയം | 118 | 26,10,000 |
ഇടുക്കി | 26 | 6,15,000 |
എറണാകുളം | 261 | 57,50,000 |
തൃശൂർ | 656 | 1,45,60,000 |
പാലക്കാട് | 27 | 6,00,000 |
കോഴിക്കോട് | 20 | 4,65,000 |
വയനാട് | 8 | 1,80,000 |
കണ്ണൂർ | 274 | 62,90,000 |
കാസർഗോഡ് | 51 | 12,10,000 |
ഇനി ആപ്ലിക്കേഷനുകൾ ഓൺലൈനായി നൽകാം
അംഗ സമാശ്വാസ നിധി പദ്ധതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം ഉടൻ സജ്ജമാകുമെന്ന് സഹകരണ മന്ത്രി എം .ലിജു അറിയിച്ചു . സഹകരണ വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്താനും സഹകാരികൾക്ക് കൃത്യമായ ആനുകൂല്യങ്ങളും പദ്ധതികളും ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി