രാജ്യത്തെ സഹകരണ ബാങ്കിങ് രംഗത്ത് പുതിയ ചരിത്രം കുറിച്ച് മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (MSCB). കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NCDC), ബാങ്കിന് 5,000 കോടി രൂപയുടെ പ്രവർത്തന മൂലധന വായ്പ അനുവദിച്ചു. ഇന്ത്യയിൽ ഒരു സഹകരണ ബാങ്കിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ NCDC വായ്പയാണിത്.

NCDC-യുടെ 'ഡയറക്ട് ഫണ്ടിംഗ് സ്കീം' പ്രകാരമാണ് അഞ്ച് വർഷത്തെ കാലാവധിയിൽ ഈ വായ്പ അനുവദിച്ചിരിക്കുന്നത്. അഞ്ച് വർഷത്തിനിടയിൽ 10 അർദ്ധവാർഷിക ഗഡുക്കളായാണ് വായ്പ തിരിച്ചടയ്ക്കേണ്ടത്. ആവശ്യാനുസരണം ഒന്നോ അതിലധികമോ തവണകളായി തുക പിൻവലിക്കാൻ ബാങ്കിന് സാധിക്കും. കൂടാതെ, തിരിച്ചടച്ച പ്രിൻസിപ്പൽ തുക ആവശ്യാനുസരണം വീണ്ടും പിൻവലിക്കാനുള്ള 'റീഫണ്ട് & റീഡ്രോവൽ' (Refund & Redrawal) സൗകര്യവും ഇതിലുണ്ട്.

മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരായ MSCB, ഈ ഫണ്ട് സംസ്ഥാനത്തെ ജില്ലാ സെൻട്രൽ സഹകരണ ബാങ്കുകൾക്കും മറ്റ് അംഗ സഹകരണ സ്ഥാപനങ്ങൾക്കും പ്രവർത്തന മൂലധനമായി വിതരണം ചെയ്യും. ഇത് താഴെത്തട്ടിലുള്ള സഹകരണ സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ സഹായിക്കും.

കേന്ദ്രസർക്കാരിന്റെ “സഹകാർസേസമൃദ്ധി” (സഹകരണത്തിലൂടെസമൃദ്ധി) എന്നദീർഘവീക്ഷണത്തിന്വലിയകരുത്ത്പകരുന്നതാണ്ഈചരിത്രപരമായതീരുമാനമെന്ന് MSCB അഡ്മിനിസ്ട്രേറ്റർവിദ്യാധർഅനസ്കർവ്യക്തമാക്കി.