കോഴിക്കോട്: വരുന്ന സെപ്റ്റംബർ 21, 22, 23 തീയതികളിൽ കോഴിക്കോട്ടുവെച്ച് നടക്കുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് റോഡിൽ കുരിശുപള്ളിയ്ക്ക് മുൻവശമുള്ള ഹോളിഡെ സിറ്റി സെന്ററിൽ സജ്ജമാക്കിയ ഓഫീസ് മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാനായ സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി സ. എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ് പി.എം. വഹീദ, സംസ്ഥാന ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യുണിയന്‍ ജില്ലാ സെക്രട്ടറി എം.കെ. ശശി സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ. ബൈജു നന്ദിയും പറഞ്ഞു