പ്രാഥമിക സഹകരണ ബാങ്കുകളും സംഘങ്ങളും 8 - 8.5 ശതമാനം നിരക്കിൽ നിക്ഷേപം സമാഹരിച്ച് അത് കേരളാ ബാങ്കിൽ നിക്ഷേപിക്കുമ്പോൾ അവയ്ക്ക് ലഭിക്കുന്ന പലിശ 7.1 - 7.6 ശതമാനം മാത്രമാണ്.

മുൻ കാലങ്ങളിൽ പ്രാഥമി സംഘങ്ങൾ ഇടപാട് കാർക്ക് നൽകുന്ന പലിശ തന്നെ കേരളാ ബാങ്കിലെ നിക്ഷേപങ്ങൾക്ക് നൽകി വന്നിരുന്നതാണ്. ജില്ലാ സഹകരണ ബാങ്കുകൾ തുടർന്ന് വന്ന ഈ നയം ആദ്യ കാലത്ത് കേരളാ ബാങ്കും പിന്തുടർന്നിരുന്നതാണ്.

അത് ഒരു സർക്കുലർവഴി തിരുത്തിയാണ് കേരളാ ബാങ്ക് പ്രാഥമിക സംഘങ്ങളെ തകർക്കുന്ന പലിശ നയം രൂപീകരിച്ചത്.

കേരള ബാങ്കിൽ നിക്ഷേപം നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നിലവിൽ ലഭിക്കുന്ന പലിശ നിരക്ക് അടിയന്തരമായി പുനഃപരിശോധിച്ച്, പ്രാഥമിക സഹകരണ ബാങ്കുകൾ തങ്ങളുടെ നിക്ഷേപകർക്ക് നൽകുന്ന പലിശ നിരക്കിന് തുല്യമായോ, അതിനേക്കാൾ കുറച്ചെങ്കിലും ഉയർന്ന നിരക്കിലോ പലിശ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹകരണ വീക്ഷണം,ബഹു മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും സഹകരണ രജിസ്ട്രാർക്കും കേരളാ ബാങ്ക് അധികൃതർക്കും നിവേദനം നൽകിയിരിക്കുകയാണ്.