സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയുന്ന കരി നിയമങ്ങൾക്കെതിരെ കെ സി ഇ എഫ് നടത്തിയ സമര പോരാട്ടത്തിന്റെ പ്രതിഫലനമാണ് 2026 ജൂലൈ 23 ന് സഹകരണ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം. സഹകരണ മേഖലയ്ക്കും ജീവനക്കാർക്കും ഇനിയും ഗുണകരമായ നിയമ വ്യവസ്ഥ മാറ്റം ഉണ്ടാകും എന്നത് സഹകരണ മേഖലയ്ക്ക് പുതിയ പ്രതിക്ഷ നൽകുന്നതാണ്.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ പ്രാദേശിക അടിത്തറയിലുന്നിയാണ് രാജ്യത്തിന് തന്നെ മാതൃകയായി വളർന്നിട്ടുള്ളത്.
പ്രാദേശികമായി സമാഹരിക്കുന്ന വിഭവങ്ങൾ ആ പ്രദേശത്തു തന്നെ വിനിയോഗിക്കുകയും അതിലൂടെ നാടിനെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല. കഴിവും പ്രാപ്തിയും ഉള്ള പുതുതലമുറയിലെ ചെറുപ്പക്കാർ സഹകരണ മേഖലയിലേക്ക് കടന്നുവരണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഇല്ല. എന്നാൽ നിശ്ചിത യോഗ്യത ഉണ്ടായിരുന്നിട്ടും സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് നടത്തുന്ന യോഗ്യത പരീക്ഷ പാസായ സഹകരണ ജീവനക്കാരെ മാറ്റി നിർത്തുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് ഈ ഭേദഗതിയിലൂടെ കഴിയുമെന്ന് പ്രത്യാശയുണ്ട്. നേരിട്ടുള്ള നിയമനം നടത്തുന്ന ഉദ്യോഗാർത്ഥികൾക്കും കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കുകയാണ് യഥാർത്ഥത്തിൽ ഈ ഭേദഗതിയിലൂടെ നടപ്പിലാക്കാൻ പോകുന്നത്, കാരണം പല സഹകരണ സ്ഥാപനങ്ങളിലും റഷ്യോ അനുപാതപ്രകാരം
എക്സാം ബോർഡ് വഴിയുള്ള നിയമനം നടത്തുന്നതിന് തയ്യാറായിരുന്നില്ല എന്നതാണ് വസ്തുത. റഷ്യോ അനുപാതം കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹകരണ സ്ഥാപനങ്ങളിൽ നിയമന കൂടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അസിസ്റ്റന്റ് സെക്രട്ടറി പോസ്റ്റിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് 25% ൽ അധികരിക്കാൻ പാടില്ല എന്ന ഭേദഗതിയും പല കോടതി വിധികളുടെയും അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ക്ലറിക്കൽ പോസ്റ്റ് ഉൾപ്പെടെയുള്ള പോസ്റ്റുകളിലേക്ക് സഹകരണ പരീക്ഷ ബോർഡ് നേരിട്ട് നിയമനം നടത്തിവരുന്ന ഉദ്യോഗാർത്ഥികളുടെയും പ്രമോഷൻ അസിസ്റ്റന്റ് സെക്രട്ടറി പോസ്റ്റിൽ തടയപ്പെടുന്നു എന്നതും ഒരു വിരോധഭാസമാണ്.റഷ്യോ
അനുപാതം കുറയുന്നതിനടിസ്ഥാനത്തിൽ കൂടുതൽ സ്ഥാപനങ്ങൾ നിയമന നടപടികളുമായി മുന്നോട്ടുവരും . എന്നാൽ ഉദ്യോഗാർത്ഥികളിൽ
ആശങ്ക പരത്തുന്ന വിധത്തിലുള്ള പ്രചാരണമാണ് പല എജുക്കേഷൻ സ്ഥാപനങ്ങളും നടപ്പിലാക്കുന്നത്. കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെടുമ്പോൾ പഠിതാക്കളുടെ എണ്ണം കുറയുമോ എന്ന ആശങ്കയാണ് ഈ സ്ഥാപനങ്ങൾക്കുള്ളതെന്ന് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു തിരിച്ചു വരവിന്റെ പാതയിലാണ്. അതിന് വിഘാതമായി നിൽക്കുന്നവരോട് കേരളത്തിലെ സഹകരണ സമൂഹം സന്ധി ചെയ്യില്ലെന്ന കാര്യം ഓർമ്മപ്പെടുത്തുന്നു.