തിരു: സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ 2026 ജനുവരി 28 ലെ 1/2026,2/2026,4/2026, 6/2026 എന്നീ നമ്പർ വിജ്ഞാപനങ്ങൾ പ്രകാരം 2026 മെയ് 31 ന് നടന്ന സഹകരണ ജീവനക്കാരുടെ ഉദ്യോഗ കയറ്റ യോഗ്യതാ പരീക്ഷകളിൽ വിജയിച്ച സഹകരണ ജീവനക്കാർക്ക് സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ രജത ജൂബിലി വർഷം പ്രമാണിച്ച് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യും. 2026 ആഗസ്റ്റ് 5 ബുധനാഴ്ച 10.30 ന് ജവഹർ സഹകരണ ഭവനിൽ നടക്കുന്ന ചടങ്ങിൽ ബഹു.സഹകരണ വകുപ്പ് മന്ത്രി എം .ലിജു വിതരണ ഉത്‌ഘാടനം നടത്തുമെന്ന സഹകരണ പരീക്ഷ ബോർഡ് സെക്രട്ടറിയുടെ അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചു. രജത ജൂബിലി വർഷം പ്രമാണിച്ചണ് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം നടത്തുന്നതെന്ന് അറിപ്പിലുണ്ട്. സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് 2026 മെയ് 31ന് നടത്തിയ ഉദ്യോഗ കയറ്റ യോഗ്യതാ പരീക്ഷയുടെ ഫലം മാസങ്ങൾക്ക് മുൻപ് തന്നെ പ്രസ്ഥികരിച്ചിരുന്നെങ്കിലും സർട്ടിഫിക്കറ്റ് വിതരണം നടത്താത്തത് സംഘം ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പല സംഘം ജീവനക്കാരുടെയും പ്രമോഷൻ തടയപ്പെട്ടിരിക്കുകയായിരുന്നു. 2026 ജൂൺ 6 ഗവർമെന്റ് 12/2026/P&EA ഉത്തരവ് പ്രകാരം സംഥാനത്തെ എല്ലാ ബോർഡ് , കോർപ്പറേഷനും പിരിച്ചു വിട്ടതിന് ശേഷവും സഹകരണ പരീക്ഷ ബോർഡ് ചെയർമാൻ തൽസ്ഥാനത്ത് തുടരുന്നുയെന്ന് ആക്ഷേപം നിലനിൽക്കുമ്പോഴാണ് സർട്ടിഫിക്കറ്റ് വിതരണം .
സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് ഉദ്യോഗ കയറ്റ യോഗ്യത പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം
ബഹു. സഹകരണ മന്ത്രി അഡ്വ: എം ലിജു 2026 ആഗസ്റ്റ് 5 ബുധനാഴ്ച രാവിലെ 10:30 ന് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ വച്ച് വിതരണ ഉദ്ഘാടനം നിർവഹിക്കും
Chief Editor Arun Sivanandan
31 ജൂലൈ 2026, 1:00 ഉച്ച കഴിഞ്ഞ്
716 വായനകൾ
←
മുൻ വാർത്ത
കെ.സി.ഇ.എഫ് തലശ്ശേരി താലൂക്ക് കൺവെൻഷനും യാത്രയയപ്പും ആഗസ്റ്റ് 8-ന് മമ്പറത്ത്
അടുത്ത വാർത്ത
സംസ്ഥാന സഹകരണ യൂണിയൻ്റെ എച്ച്.ഡി.സി & ബി.എം പരീക്ഷകൾ മാറ്റിവെച്ചു
→
അനുബന്ധ വാർത്തകൾ
സഹകരണ ബോർഡ് വാർത്തകൾ
സഹകരണ സംഘ നിക്ഷേപങ്ങൾക്ക് ഗാരൻ്റി നിർബന്ധം
ഓഗസ്റ്റ് 31 വരെ അംഗമാകാൻ അവസരം
1 month ago
529
സഹകരണ ബോർഡ് വാർത്തകൾ
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ ഓണം സമാശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സഹകരണ ജീവനക്കാർക്ക് ഓണം സമാശ്വാസ ധനസഹായം: സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം
3 weeks ago
902
സഹകരണ ബോർഡ് വാർത്തകൾ
സഹകരണ വകുപ്പിന്റെ കിഴിലുള്ള മുഴുവൻ ബോർഡുകളും രാജിവെച്ചു .
സഹകരണ പരീക്ഷാ ബോർഡ് രാജിവെച്ചു ,സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെക്ക് നിയമനം നടത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവർ സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്ന് രാജിവച്ചു.
3 weeks ago
1,950
സഹകരണ ബോർഡ് വാർത്തകൾ
സഹകരണ സംഘം ജീവനക്കാർക്ക് ആശ്വാസം: ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്കരിച്ചു;
ചികിത്സാ സഹായം 1.5 ലക്ഷം വരെ പ്രീമിയത്തിലും നേരിയ വർദ്ധനവ് വരുത്തി
1 month ago
1,498
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും