തിരു: സഹകരണ സ്ഥാപനങ്ങളിൽ അഴിമതിക്ക് അഴിമതിക്ക് കൂട്ടുനിൽക്കുന്ന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും , സഹകരണ സ്ഥപനങ്ങളിൽ അഴിമതി ഉണ്ടായാൽ ആ കാലഘട്ടത്തിലുള്ള ജീവനക്കാർക്കും ഭരണസമിതിക്കുമെതിരെ മാത്രമാവില്ല അന്വേഷണമെന്നും , കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകണമെന്ന് സഹകരണ മന്ത്രി എം.ലിജു . കെപിസിസിയിൽ നിന്ന് പറഞ്ഞാലും പോളിറ്റ് ബ്യൂറോയിൽ നിന്ന് പറഞ്ഞാലും നിയമപരമല്ലാത്ത ഒരു കാര്യത്തിനും സഹകരണ വകുപ്പിലെ ഓഡിറ്റർമാർ കൂട്ടുനിൽക്കേണ്ടതില്ലെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി. നിയമവിരുദ്ധമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കൃത്യതയോടെ ചുമതലകൾ നിർവഹിക്കാൻ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ (KSCIAA) തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ സർക്കാറിന്റെ തെറ്റായ നയങ്ങളും അഴിമതിയും കാരണം പ്രതിസന്ധിയിലായ സഹകരണ മേഖലയെ തിരികെ കൈപിടിച്ചുയർത്താൻ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് സഹകരണ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസ്യത വീണ്ടെടുക്കുകയാണ് സർക്കാറിന്റെ പ്രധാന ലക്ഷ്യമെന്നും, സാമ്പത്തിക തിരിമറികൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.