കേരള ബാങ്ക് PSC റാങ്ക് ലിസ്റ്റ് നിയമന അനിശ്ചിതത്വം: ഉദ്യോഗാർത്ഥികൾ വീണ്ടും ഹൈക്കോടതിയിലേക്ക്;
തിരുവനന്തപുരം: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ (കേരള ബാങ്ക്) ക്ലർക്ക്/കാഷ്യർ ജനറൽ കാറ്റഗറി (Category No. 063/2024) നിയമനവുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ഉദ്യോഗാർത്ഥികൾ വലിയ പ്രതിസന്ധിയിലും ആശങ്കയിലുമാണ്. PSC പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും അർഹമായ നിയമനത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ.നിയമനം വൈകുന്നു; ആശയവിനിമയത്തിൽ വീഴ്ചയെന്ന് പരാതിPSC റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് General Category-യിൽ നിന്ന് ആദ്യ അഡ്വൈസ് ലഭിച്ച 414 ഉദ്യോഗാർത്ഥികൾക്ക് കോടതി നടപടികളിലൂടെയാണ് നിയമനം നേടേണ്ടി വന്നത്. കേരള ബാങ്കിന്റെ അഭിഭാഷകൻ കോടതിയിൽ കേസ് വിവരങ്ങൾ കൃത്യമായി നടപ്പിലാക്കാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം കയ്യിലെ പണം ചെലവഴിച്ച് കോടതി കയറി ഇറങ്ങേണ്ടിവരുന്നത് കടുത്ത മാനസിക-സാമ്പത്തിക പ്രയാസങ്ങളാണ് ഇവർക്ക് സൃഷ്ടിക്കുന്നത്. ഒഴിവുകളിൽ സുതാര്യതയില്ല; വിവരാവകാശ അപേക്ഷകൾക്കും വ്യക്തതയില്ലApex Society എന്ന നിലയിൽ പ്രവർത്തിക്കുന്ന കേരള ബാങ്കിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ ആവശ്യമായ സുതാര്യതയില്ലെന്ന ആരോപണം ശക്തമാണ്.1275 ഒഴിവുകളിൽ എത്ര പേർ PSC വഴി നിയമിതരായി?നിലവിൽ ഒഴിവുള്ള തസ്തികകൾ എത്ര?PSC-ക്ക് റിപ്പോർട്ട് ചെയ്യേണ്ട യഥാർത്ഥ ഒഴിവുകൾ എത്ര?തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ല. വിവരാവകാശ നിയമപ്രകാരം (RTI) അപേക്ഷിക്കുമ്പോഴും വിവരങ്ങൾ മറച്ചുവെക്കുന്ന സമീപനമാണ് ബാങ്ക് അധികൃതരിൽ നിന്ന് ഉണ്ടാകുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. നീതിക്കായി അടിയന്തര ഇടപെടൽ വേണംവർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നത് നീതിയുക്തമല്ല. ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി കാണാതെ, കേരളത്തിന്റെ സഹകരണ മേഖലയുടെ സുതാര്യതയും വിശ്വാസ്യതയും നിലനിർത്താൻ ജനപ്രതിനിധികളും സഹകാരികളും സർക്കാരും അടിയന്തരമായി ഇടപെടേണ്ടതുണ്ട്.PSC റാങ്ക് ലിസ്റ്റിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ അവകാശപ്പെട്ട നിയമനം വേഗത്തിൽ ഉറപ്പാക്കണമെന്ന് സഹകരണ സ്നേഹികളും ഉദ്യോഗാർത്ഥികളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.
#cooperation #coopkerala #m liju # kceu #kcef