ഇന്റർനെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിക്കുന്നതിന് കേരള ബാങ്കിന് RBI ലൈസൻസ് ലഭിച്ചത് സംബന്ധിച്ച് ശുഭകരമായ വാർത്ത ബാങ്ക് പ്രസിഡന്റ് ശ്രീ. പി മോഹനൻ മാസ്റ്റർ സീനിയർ മാനേജ്മെന്റ് ടീമിന്റെ യോഗത്തിൽ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് ബാങ്കിംഗ് സേവനത്തിനുള്ള അനുമതി നമ്മുടെ മുന്നിൽ വലിയ വാതായനമാണ് തുറക്കുന്നതെന്നും ഈ അവസരത്തിന്റെ സാധ്യത ജീവനക്കാർ പരമാവധി ഉപയോഗപ്പെടുത്തി ബാങ്കിന്റെ ബിസിനസ്സ് പരമാവധി വർധിപ്പിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. ബാങ്ക് വൈസ് പ്രസിഡൻറ് ശ്രീ. ടിവി രാജേഷ്,
ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ ജോർട്ടി എം ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ ചീഫ് ജനറൽ മാനേജർമാരായ ഡോ.ഏ.ആർ.രാജേഷ്, ശ്രീ.എ. അനിൽകുമാർ എന്നിവർ സമീപം.
കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു ഇത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമാകുമെന്ന് പ്രസിഡൻറ് ശ്രീ.പി. മോഹനൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ഈ സംവിധാനം ലഭ്യമാക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ച എല്ലാ ഉദ്യോഗസ്ഥരെയും പ്രസിഡന്റ് അഭിനന്ദനങ്ങൾ അറിയിച്ചു.
See less